MARI

Wednesday, February 25, 2009

GPC ഗോമ്പറ്റീഷൻ Penal Code

Section 1 Points
  1. ആദ്യം ഉത്തരം പറയുന്ന വ്യക്തിക്ക് 10 pointഉം പിന്നെ പറയുന്ന 8 വ്യക്തികൾക്കും 8,7,6,5,4,3,2,1 എന്നീ രീതിയിൽ point കൊടുക്കുന്നതാണു്.
  2. തിരക്കിനിടയിൽ Points തരാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതു കാരണ സഹിതം ചൂണ്ടിക്കാണിക്കണം.
Section 2 Submissions

  1. മത്സരത്തിൽ പങ്കെടുക്കുന്നവർ പുസ്തക ശേഖരം ഉണ്ടെങ്കിൽ മത്സരത്തിലേക്ക് ചിത്രങ്ങൾ അയച്ചു തരിക. പുസ്തക ശേഖരം എപ്പോഴ് വേണമെങ്കിലും അയച്ചു തരാം.
  2. പുസ്തക ശേകരങ്ങളും അവ്യക്തമായി അയച്ചു തന്നാൽ സ്വീകരിക്കുന്നതല്ല. പുറം ചട്ടയോ, spine-ഓ ചിത്രത്തിൽ ഉണ്ടായിരിക്കണം.
  3. തിരഞ്ഞെടുത്ത ചില പുസ്തകങ്ങളുടെ പട്ടിക അയച്ചു തന്നെ മതിയാവു. കൈപ്പള്ളി നിങ്ങളുടെ Typist അല്ല ! കട്ടി കുറഞ്ഞതും, താളുകളുടെ എണ്ണം കുറഞ്ഞതുമായ ചില പുസ്തകങ്ങളുടേ പേരുകൾ പുസ്തകത്തിന്റെ spine ൽ നിന്നും വായിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അവയുടെ പേരുകൾ പട്ടികയിൽ ഉൾപെടുത്തണം.
  4. ബ്ലോഗ് ഉടമയുടെ blogger profilലേക്ക് ഒരു link ഉണ്ടായിരിക്കണം.
  5. പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിൽ പേരെഴുതിയ പുസ്തകങ്ങൾ ഉൾപ്പെടുത്തുമ്പോൾ ആ വിവരം നേരത്തെ അറിയിക്കുക.
  6. ഉത്തരങ്ങൾ എഴുതേണ്ട വിധം: Commentന്റെ അവസാനം ഒരു വരിയായി വ്യക്തമായി ബ്ലോഗ് ഉടമയുടേ profileൽ കാണുന്ന പേരു് രേഖപ്പെടുത്തേണ്ടതാണു്.
  7. ഒരു മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ്, ശേഖരത്തിന്റെ ഉടമ എഴുതുന്ന commentകൾ യാതൊരു വിധത്തിലും മത്സരാർത്ഥികളുടേ തീരുമാനത്തെ സ്വാധീനിക്കുന്ന വിധത്തിൽ ആയിരിക്കരുതു്. ഉദ: ദേവൻ എന്ന Bloggerന്റെ പുസ്തകങ്ങൾ മത്സരത്തിൽ പ്രദർശിപ്പിക്കുമ്പോൾ. ദേവൻ commentലൂടെ "ഇതു് xyz bloggerന്റെ ശേഖരം ആകുമോ ?" എന്നു ചോദിച്ചു് മത്സരാർത്ഥികളെ തെറ്റിധരിപ്പിക്കാൻ പാടുള്ളതല്ല.
  8. അയച്ചു തരുന്ന പുസ്തകങ്ങൾ സ്വന്തമായിരിക്കണം. വല്ലവരുടേയും പുസ്തക ശേഖരങ്ങളും, Library, Bookshop, തുടങ്ങിയവ അയച്ചു തരരുതു്.
  9. എല്ലാ മത്സരങ്ങളും ഉത്തരം വന്നാലും ഇല്ലെങ്കിലും 24 മണിക്കൂറിനുള്ള അവസാനിക്കുന്നതാണു്.
  10. ഒരു വ്യക്തി എഴുതുന്ന ഒരു് ഉത്തരം മാത്രമെ പരിഗണിക്കുകയുള്ളു. ഒന്നിലധികം ഉത്തരങ്ങൾ എഴുതുന്ന വ്യക്തിയുടെ ഒരു് ഉത്തരവും പരിഗണിക്കുന്നതല്ല. മാത്രമല്ല 2 minus point penaltyയും കൊടുക്കും. Amendment ഒരു വ്യക്തി എഴുതുന്ന അവസാനത്തെ ഉത്തരം മാത്രമെ പരിഗണിക്കുകയുള്ളു. (Section 4/4 അനുസരിച്ചു് ഒന്നിലധികം ഒത്തരങ്ങൾ എഴുതുന്നതിനുള്ള penaltyയും ഈടക്കുന്നതാണു)
Section 3 Objective
Maximum തമാശ പരിപാടിയാണെന്നുള്ളതു് എല്ലാവരും ഓർക്കുക. എന്നെ എന്തു പറഞ്ഞാലും ഞാൻ ക്ഷമിക്കും. എന്നേപ്പോലെ ക്ഷമാശീലനും, സൌമ്യ സ്വഭാവം ഉള്ളവരല്ലല്ലോ ബാക്കിയുള്ള എല്ലാവരും. മറ്റുള്ളവരെ വിഷമിപ്പിക്കുന്ന വിധത്തിൽ ഒന്നും പറയരുതു് . ആരെങ്കിലും serious ആയിട്ടുള്ളതായി തോന്നിയാൽ അപ്പോൾ മത്സരം disqualify ചെയ്യും.

Section 4 Penalty
താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നവർക്ക് 2 point penalty അടിക്കുന്നതായിരിക്കും:
  1. മുമ്പ് അവതരിപ്പിച്ച ശേഖരത്തിന്റെ ഉടമയുടെ പേരു് വീണ്ടും ഉത്തരമായി എഴുതുക.
  2. സ്വന്തം ശേഖരത്തിൽ കയറി സംശയം ഉണ്ടാക്കുന്ന വിധത്തിൽ അഭിപ്രായം പ്രകടിപ്പിക്കുക.
  3. സ്വന്തമണെങ്കിലും അല്ലെങ്കിലും പുസ്തകശേഖരം നിഷേധിക്കുക.
  4. ഒന്നിലധികം ഉത്തരങ്ങൾ പറയുക.
  5. എഴുതിയ കമന്റു് delete ചെയ്യുക.
  6. ലങ്ങോട്ടും ഇങ്ങോട്ടു പോയി നോക്കാൻ പറഞ്ഞ് clue കൊടുക്കുക.
  7. മത്സരാർത്ഥികളെ വഴി തെറ്റിക്കാനായി തൊഴിൽ സംബന്ധമായ പുസ്തകങ്ങൾ എടുത്തു മാറ്റുക.
  8. ബന്ധമില്ലാത്ത പുസ്തകങ്ങൾ ശേഖരത്തിൽ കയറ്റി വെക്കുക.
  9. ഉത്തരം ഒന്നും എഴുതാതെ ഒഫടി മാത്രം ചെയ്യുക
  10. മത്സരം നടത്തിപ്പുകാരനെ phoneലൂടെയും ചാറ്റിലൂടെയും വിളിച്ചു ഉത്തരം പറഞ്ഞു് Trial എറിഞ്ഞു നോക്കുക.
Section 5 അലമ്പ്
താഴെ പറയുന്ന പ്രവൃത്തികൾക്കും 2 minus ലഭിക്കുന്നതാണു്

  1. ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള തമ്മി-തല്ലു

  2. നാലു പേർ ഒരുമിച്ചു പറഞ്ഞാൽ quiz നടത്തുന്ന കൈപ്പളിക്കും penalty കൊടുക്കാം.

നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണു്.
ഇടക്കിടേ ഇതിൽ മാറ്റങ്ങൾ വരുത്തുവാൻ എനിക്ക് പൂർണ്ണ അനുമതി ഉണ്ടെന്നുള്ള കാര്യം നിങ്ങൾക്കോർമ്മയുണ്ടോ എന്നെനിക്കോർമ്മയുള്ള കാര്യം നിങ്ങൾക്കറിയാമെന്നു കരുതുന്നു.
--------------
updated on 05-Mar-2009-1:18pm

No comments:

Post a Comment