സുഹൃത്തുക്കളെ
മലയാളം ബ്ലോഗ് രംഗത്തു് വളരെ തിളങ്ങി നിൽക്കുന്ന നിങ്ങളുടെ താരങ്ങളുടേ പുസ്തകശെഖരങ്ങൾ കാണാൻ നിങ്ങൾക്ക് താല്പര്യം ഇല്ലെ? ഉണ്ടെങ്കിൽ നിങ്ങൾ അവരുമായി ബന്ധപ്പെട്ടു് അവരുടേ ശേഖരങ്ങളുടെ ചിത്രം എനിക്ക് email ചെയ്യുവാൻ ആവശ്യപ്പെടുക.
പുസ്തക ശേഖരത്തിന്റെ പിന്നിലുള്ള ബ്ലോഗ്ഗറെ കണ്ടുപിടിക്കുക എന്നതാണു് ഈ മത്സരത്തിന്റെ ഉദ്ദേശ്യം. ആ കാരണം കൊണ്ടു തന്നെ പേരെടുത്ത് പരസ്യമായി ഒരാളിനോടു് പുസ്തകശേഖരം അയച്ചു തരാൻ ബ്ലോഗിലൂടെ ആവശ്യപ്പെടാൻ കഴിയില്ല.
എനിക്കറിയാവുന്ന പലരേയും ഞാൻ സ്വകാര്യമായി emailലൂടെ ക്ഷണിച്ചിട്ടുണ്ടു്. അവരിൽ 90% പേരും ചിത്രങ്ങൾ അയച്ചു തന്നുകഴിഞ്ഞു. ഇനിയും ധാരാളം പേരു് അയച്ചു തരാൻ ബാക്കിയുണ്ടു. ഈ മത്സരം ഈ തിളപ്പോടെ തന്നെ 50 തികക്കണം എന്നൊരു ആഗ്രഹവും എണ്ടെന്നു കൂട്ടിക്കോളു.
സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ടു.
No comments:
Post a Comment