Section 1 PointsSection 2 Submissions
- ആദ്യം ഉത്തരം പറയുന്ന വ്യക്തിക്ക് 10 pointഉം പിന്നെ പറയുന്ന 8 വ്യക്തികൾക്കും 8,7,6,5,4,3,2,1 എന്നീ രീതിയിൽ point കൊടുക്കുന്നതാണു്.
- തിരക്കിനിടയിൽ Points തരാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതു കാരണ സഹിതം ചൂണ്ടിക്കാണിക്കണം.
Section 3 Objective
- മത്സരത്തിൽ പങ്കെടുക്കുന്നവർ പുസ്തക ശേഖരം ഉണ്ടെങ്കിൽ മത്സരത്തിലേക്ക് ചിത്രങ്ങൾ അയച്ചു തരിക. പുസ്തക ശേഖരം എപ്പോഴ് വേണമെങ്കിലും അയച്ചു തരാം.
- പുസ്തക ശേകരങ്ങളും അവ്യക്തമായി അയച്ചു തന്നാൽ സ്വീകരിക്കുന്നതല്ല. പുറം ചട്ടയോ, spine-ഓ ചിത്രത്തിൽ ഉണ്ടായിരിക്കണം.
- തിരഞ്ഞെടുത്ത ചില പുസ്തകങ്ങളുടെ പട്ടിക അയച്ചു തന്നെ മതിയാവു. കൈപ്പള്ളി നിങ്ങളുടെ Typist അല്ല ! കട്ടി കുറഞ്ഞതും, താളുകളുടെ എണ്ണം കുറഞ്ഞതുമായ ചില പുസ്തകങ്ങളുടേ പേരുകൾ പുസ്തകത്തിന്റെ spine ൽ നിന്നും വായിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അവയുടെ പേരുകൾ പട്ടികയിൽ ഉൾപെടുത്തണം.
- ബ്ലോഗ് ഉടമയുടെ blogger profilലേക്ക് ഒരു link ഉണ്ടായിരിക്കണം.
- പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിൽ പേരെഴുതിയ പുസ്തകങ്ങൾ ഉൾപ്പെടുത്തുമ്പോൾ ആ വിവരം നേരത്തെ അറിയിക്കുക.
- ഉത്തരങ്ങൾ എഴുതേണ്ട വിധം: Commentന്റെ അവസാനം ഒരു വരിയായി വ്യക്തമായി ബ്ലോഗ് ഉടമയുടേ profileൽ കാണുന്ന പേരു് രേഖപ്പെടുത്തേണ്ടതാണു്.
- ഒരു മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ്, ശേഖരത്തിന്റെ ഉടമ എഴുതുന്ന commentകൾ യാതൊരു വിധത്തിലും മത്സരാർത്ഥികളുടേ തീരുമാനത്തെ സ്വാധീനിക്കുന്ന വിധത്തിൽ ആയിരിക്കരുതു്. ഉദ: ദേവൻ എന്ന Bloggerന്റെ പുസ്തകങ്ങൾ മത്സരത്തിൽ പ്രദർശിപ്പിക്കുമ്പോൾ. ദേവൻ commentലൂടെ "ഇതു് xyz bloggerന്റെ ശേഖരം ആകുമോ ?" എന്നു ചോദിച്ചു് മത്സരാർത്ഥികളെ തെറ്റിധരിപ്പിക്കാൻ പാടുള്ളതല്ല.
- അയച്ചു തരുന്ന പുസ്തകങ്ങൾ സ്വന്തമായിരിക്കണം. വല്ലവരുടേയും പുസ്തക ശേഖരങ്ങളും, Library, Bookshop, തുടങ്ങിയവ അയച്ചു തരരുതു്.
- എല്ലാ മത്സരങ്ങളും ഉത്തരം വന്നാലും ഇല്ലെങ്കിലും 24 മണിക്കൂറിനുള്ള അവസാനിക്കുന്നതാണു്.
ഒരു വ്യക്തി എഴുതുന്ന ഒരു് ഉത്തരം മാത്രമെ പരിഗണിക്കുകയുള്ളു.ഒന്നിലധികംഉത്തരങ്ങൾ എഴുതുന്ന വ്യക്തിയുടെ ഒരു് ഉത്തരവും പരിഗണിക്കുന്നതല്ല.മാത്രമല്ല 2 minus point penaltyയുംകൊടുക്കും.Amendment ഒരു വ്യക്തി എഴുതുന്ന അവസാനത്തെ ഉത്തരം മാത്രമെ പരിഗണിക്കുകയുള്ളു. (Section 4/4 അനുസരിച്ചു് ഒന്നിലധികം ഒത്തരങ്ങൾ എഴുതുന്നതിനുള്ള penaltyയും ഈടക്കുന്നതാണു)
Maximum തമാശ പരിപാടിയാണെന്നുള്ളതു് എല്ലാവരും ഓർക്കുക. എന്നെ എന്തു പറഞ്ഞാലും ഞാൻ ക്ഷമിക്കും. എന്നേപ്പോലെ ക്ഷമാശീലനും, സൌമ്യ സ്വഭാവം ഉള്ളവരല്ലല്ലോ ബാക്കിയുള്ള എല്ലാവരും. മറ്റുള്ളവരെ വിഷമിപ്പിക്കുന്ന വിധത്തിൽ ഒന്നും പറയരുതു് . ആരെങ്കിലും serious ആയിട്ടുള്ളതായി തോന്നിയാൽ അപ്പോൾ മത്സരം disqualify ചെയ്യും.
Section 4 Penalty
താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നവർക്ക് 2 point penalty അടിക്കുന്നതായിരിക്കും:Section 5 അലമ്പ്
- മുമ്പ് അവതരിപ്പിച്ച ശേഖരത്തിന്റെ ഉടമയുടെ പേരു് വീണ്ടും ഉത്തരമായി എഴുതുക.
- സ്വന്തം ശേഖരത്തിൽ കയറി സംശയം ഉണ്ടാക്കുന്ന വിധത്തിൽ അഭിപ്രായം പ്രകടിപ്പിക്കുക.
- സ്വന്തമണെങ്കിലും അല്ലെങ്കിലും പുസ്തകശേഖരം നിഷേധിക്കുക.
- ഒന്നിലധികം ഉത്തരങ്ങൾ പറയുക.
- എഴുതിയ കമന്റു് delete ചെയ്യുക.
- ലങ്ങോട്ടും ഇങ്ങോട്ടു പോയി നോക്കാൻ പറഞ്ഞ് clue കൊടുക്കുക.
- മത്സരാർത്ഥികളെ വഴി തെറ്റിക്കാനായി തൊഴിൽ സംബന്ധമായ പുസ്തകങ്ങൾ എടുത്തു മാറ്റുക.
- ബന്ധമില്ലാത്ത പുസ്തകങ്ങൾ ശേഖരത്തിൽ കയറ്റി വെക്കുക.
- ഉത്തരം ഒന്നും എഴുതാതെ ഒഫടി മാത്രം ചെയ്യുക
- മത്സരം നടത്തിപ്പുകാരനെ phoneലൂടെയും ചാറ്റിലൂടെയും വിളിച്ചു ഉത്തരം പറഞ്ഞു് Trial എറിഞ്ഞു നോക്കുക.
താഴെ പറയുന്ന പ്രവൃത്തികൾക്കും 2 minus ലഭിക്കുന്നതാണു്
- ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള തമ്മി-തല്ലു
- നാലു പേർ ഒരുമിച്ചു പറഞ്ഞാൽ quiz നടത്തുന്ന കൈപ്പളിക്കും penalty കൊടുക്കാം.
നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണു്.
ഇടക്കിടേ ഇതിൽ മാറ്റങ്ങൾ വരുത്തുവാൻ എനിക്ക് പൂർണ്ണ അനുമതി ഉണ്ടെന്നുള്ള കാര്യം നിങ്ങൾക്കോർമ്മയുണ്ടോ എന്നെനിക്കോർമ്മയുള്ള കാര്യം നിങ്ങൾക്കറിയാമെന്നു കരുതുന്നു.
--------------
updated on 05-Mar-2009-1:18pm
No comments:
Post a Comment